എല്ലാ ദിവസവും
ചില കുഞ്ഞു മത്സ്യങ്ങള്‍
കടലില്‍ നിന്ന്
വലയിലൂടെ
കരയിലേക്ക് പോകുന്നു.
ഐസ്ബോക്സിലോ,
മുളകുവെള്ളത്തിലോ
ഉറഞ്ഞു കിടക്കും ..!
മടുക്കുമ്പോള്‍
വീട്ടിലെ ചട്ടിയില്‍
തിളച്ചഎണ്ണയില്‍ നിന്ന്
ഒരു കടല്‍ ആഴങ്ങളിലേക്ക്
നീന്തി തുടിക്കും ...!
പിന്നീടെപ്പോഴോ
തീന്‍മേശയിലെ
ഏതെങ്കിലുമൊരുകോപ്പയില്‍
മുങ്ങിചാവും ...!
പിറ്റേന്ന് രാവിലെ
മുറ്റത്ത് അസ്ഥിമരങ്ങളില്‍
തീമീന്‍മുള്ളുകള്‍ പൂക്കുന്നത് കണ്ടു
വീണ്ടും കടലിലേക്ക്
0 comments:
Speak up your mind
Tell us what you're thinking... !