POOMUKAM-HOMEPAGE Kavithakal Gurukulam Devaragam Aksharamuttam Ezhuthupura Varthalokam Entenadu Shasthralokam
 • മീര എന്ന യുണികോഡ് ഫോണ്ടാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് അക്ഷരങ്ങള്‍ യഥാര്‍ത്ഥ വലിപ്പത്തില്‍ ലെഭിക്കുവാന്‍ ഇവിടെ ക്ലിക്കി ഫോണ്ട് ഡൗന്‍ലോഡ് ചെയ്യുക
 • Thursday, March 8, 2012

  മേഘങ്ങളും തീര്‍ത്ഥക്ക് ചിത്രങ്ങളാവുന്നു.


  Wednesday, March 7, 2012

  അസ്ഥിമരങ്ങളില്‍ പൂക്കുമ്പോള്‍ ...


  എല്ലാ ദിവസവും 
  ചില കുഞ്ഞു മത്സ്യങ്ങള്‍  
  കടലില്‍ നിന്ന് 
  വലയിലൂടെ 
  കരയിലേക്ക് പോകുന്നു.

  ഐസ്ബോക്സിലോ,
  മുളകുവെള്ളത്തിലോ  
  ഉറഞ്ഞു കിടക്കും ..!

  മടുക്കുമ്പോള്‍
  വീട്ടിലെ ചട്ടിയില്‍ 
  തിളച്ചഎണ്ണയില്‍  നിന്ന് 
  ഒരു കടല്‍ ആഴങ്ങളിലേക്ക്
  നീന്തി തുടിക്കും ...!

  പിന്നീടെപ്പോഴോ
  തീന്‍മേശയിലെ 
  ഏതെങ്കിലുമൊരുകോപ്പയില്‍
  മുങ്ങിചാവും ...!

  പിറ്റേന്ന് രാവിലെ 
  മുറ്റത്ത് അസ്ഥിമരങ്ങളില്‍ 
  തീമീന്‍മുള്ളുകള്‍ പൂക്കുന്നത് കണ്ടു 
  വീണ്ടും കടലിലേക്ക് 


  Monday, January 30, 2012

  കലണ്ടര്‍ (കവിത )



  കാലത്തെ കരുതിയിരിക്കുന്നവര്‍
  കലണ്ടറിനെ പരിപാലിക്കുന്നവരാകണം 

  അതിന്‍റെ
  ഇടതുഭാഗത്ത്
  ഇന്നലെകളില്‍ ഉപേക്ഷിച്ചതും,
  വലതു ഭാഗത്ത്
  നാളെയുടെ ഈടുവെപ്പുകളുടെയും 
  സംഗ്രഹിച്ചത് 
  ഇന്നിന്റെ പ്രതലത്തില്‍ ചവിട്ടിനിന്ന്
  വെറുതെ മറിച്ചുനോക്കാം

  ഓരോചരിത്രസ്മാരകങ്ങളിലും   
  എരിഞ്ഞടങ്ങിയവരുടെ
  കണക്കുകള്‍ സൂക്ഷിക്കുന്നതുപോലെ
  തീപ്പെട്ട്  പോകാനിരിക്കുന്നവരുടെ 
  കണക്കുകള്‍ അടയാളപ്പെടുത്തുന്നതും
   കിറുകൃത്യമായിരിക്കും.

  യുഗയുഗാന്തരങ്ങളായി
  തുഴയെറിഞ്ഞു തുഴഞ്ഞുപോയവരുടെ
  പങ്കായത്തിനു കുറുകെ മാത്രം
  ചില ചുവന്ന അടിവരകള്‍
  അങ്ങനെ പുഞ്ചിരിച്ചു നില്‍ക്കുന്നുണ്ടാവും

  ചരിത്രത്തിന്റെ  പിന്നാമ്പുറങ്ങളിലേക്ക്
  തേഞ്ഞുതീര്‍ന്നുപോയ
  ജീവിതത്താളുകള്‍
  എത്രമാത്രം കത്രിച്ചു കളഞ്ഞാലും 
  ഒരു ഓര്‍മ്മപ്പെടുത്തലായി 
  വലിയ അക്കങ്ങളില്‍ കറുപ്പിച്ചു നിര്‍ത്തും .

  നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി
  കാലം കൊഴിയുമ്പോള്‍
  മുല്ലപൂവ് വിരിയിച്ച വിപ്ലവ-
  വസന്തങ്ങളുടെ ചുവരെഴുത്തുകള്‍  പോലെ
  പോയവര്‍ഷത്തിലെ  കലണ്ടറില്‍ ബാക്കിയാവുന്ന
  ശൂന്യമായ കളങ്ങളില്‍
  ഇനി  ചരിത്രം എഴുതി ചേര്‍ക്കേണ്ടത്
  ആരെന്ന ചോദ്യമാണ് ?


  Sunday, December 25, 2011

  ആശംസകള്‍.

  എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍.


  Monday, December 19, 2011

  കോടതി നിയമങ്ങള്‍

  അറസ്റ്റ്‌
  കുറ്റം ചെയ്തവരെയോ കുറ്റം ചെയ്തു എന്ന് സംശയിക്കുന്നവരെയോ പോലീസ്‌ കസ്റ്റഡിയില്‍ വയ്ക്കുന്നതിനെ അറസ്റ്റ്‌ എന്ന് പറയുന്നു
  സമന്‍സ്‌
  കോടതിയില്‍ ഹാജരാകുവാനോ, ഏതെങ്കിലും രേഖയോ വസ്തുവോ ഹാജരക്കുന്നതിനോ ഒരു വ്യക്തിയോട് രേഖാമൂലം ആജ്ഞാപിക്കുന്ന കല്പനയാണ് സമന്‍സ്‌
  വാറണ്ട്
  ഒരാളെ കോടതിയില്‍ ഹാജരക്കുന്നതിനോ, ഏതെങ്കിലും ജംഗമ സ്വത്ത് ജപ്തിചെയ്തു ഹാജരക്കുന്നതിനോ, ശിക്ഷ നടപ്പാക്കുന്നതിനോ കോടതിയില്‍ നിന്നും പോലീസ്‌ ഉദ്യോഗസ്ഥനെ അധികാരപെടുത്തി കോടതിയുടെ മേലധ്യക്ഷന്റെ ഒപ്പോടും, കോടതി മുദ്രയോടും കൂടി കൊടുക്കുന്ന രേഖാമൂലമായ കല്പ്പനക്കാണ് വാറണ്ട് എന്നുപറയുന്നത്
  റിമാന്‍ഡ്‌
  പോലീസ്‌ അറസ്റ്റു ചെയ്യുന്ന കുറ്റവാളിയെ 24മണിക്കൂറിനുള്ളില്‍ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കണമെന്നാണ്  നിയമം. ഈ സമയപരിധിക്കുള്ളില്‍ പോലീസ്‌ ഓഫീസര്‍ അന്യോഷണം പൂര്‍ത്തിയാക്കണം.അല്ലാത്തപക്ഷം കുറ്റവാളിയെ കോടതിയില്‍ ഹാജരാക്കി പ്രസ്തുത വിവരം കോടതിയെ ധരിപ്പിക്കണം. കേസിന്‍റെ പരിപൂര്‍ണ്ണമായ അന്യോഷണത്തിനുവേണ്ടി പ്രതിയെ കൂടുതല്‍ സമയം ( 90 ദിവസം വരെ ) കസ്റ്റഡിയില്‍ വെയ്ക്കാന്‍ കോടതി ഉത്തരവിടുന്നതാണ് റിമാന്‍ഡ്‌ 


  Tuesday, October 18, 2011

  ചെറുകഥ

  പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ചെറുകഥ എന്ത് എന്ന് വേര്‍തിരിച്ചു നിര്‍വചിച്ചത് .ലോകത്തിന്റെ നാനാ ഭാഗങ്ങളിലും പലതരത്തിലും സ്വഭാവത്തിലും ഉള്ള ചെറുകഥകള്‍ പ്രജരിച്ചിരുന്നു. നര്‍മ്മകഥകള്‍, ഉപദേശ കഥകള്‍, സാരോപദേശ കഥകള്‍, പുരാവ്ര്യത്തങ്ങള്‍, കെട്ടുകഥകള്‍ എന്നിവയില്‍ ചെറുകഥയുടെ ആദ്യരൂപം കാണാന്‍ കഴിയും ഇവയുടെ എല്ലാം സമന്യയമാണ് ആധുനിക ചെറുകഥ എന്ന് പറയാം .ചെറുകഥ ചെറിയ കഥയാണ് . അതില്‍ വലിയൊരു ഇതിവൃത്തമില്ല. ചെറു കഥയിലെ കഥാപാത്ര സൃഷ്ട്ടിയിലും പ്രിത്യേകം മനസിരുത്തണം അതില്‍ കടന്നു വരുന്ന കതപത്രങ്ങള്‍ ക്കെല്ലാം ഒരുപോലെ പ്രാധാന്യമുണ്ട്. ചെറുകഥയുടെ ആഖ്യാന സമ്പ്രദായത്തില്‍ പലഭേതങ്ങളും ഉണ്ട്  സംഭാഷണം ഇല്ലാതെയും സംഭാഷണങ്ങളോടു കൂടിയും കഥയുണ്ടാകാം.  ഓരോ എഴുത്തുകാരന്റെയും വീക്ഷണത്തിനനുസരിച്ച് ഈ രീതികള്‍ വ്യത്യാസപ്പെട്ടിരിക്കും തെളിഞ്ഞ ഭാഷയായിരിക്കണം ചെറുകഥയുടേത്‌.  ചെറിയ വക്യങ്ങളിലൂടെയും ബിബങ്ങളിലൂടെയും വായനക്കാരനെ അനുഭവതലത്തിലെക്കെത്തിക്കുന്നു.
  കേരളത്തിന്റെ കഥാ പാരമ്പര്യം നാടന്‍ കാവ്യപാര്യവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു.വടക്കന്‍ പാട്ടുകള്‍ കഥാഖ്യാനം ഉള്‍ക്കൊള്ളുന്നവയായിരുന്നു. സാരോപദേശ കഥകളും മറ്റുമാണ് മലയാളത്തില്‍ ആദ്യകാലത്ത് കഥകളായി പ്രസിദ്ധീകരിച്ചത് . ആധുനിക ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ സാഹിത്യത്തിലും പ്രതിഭലിച്ചു. അത്ഭുതകരമായ മാറ്റങ്ങള്‍ ചെറുകഥാസാഹിത്യത്തിനുണ്ടായി. ആധുനികജീവിതത്തിന്റെ ആശയക്കുഴപ്പങ്ങളും പ്രശ്നങ്ങളും ആണ് ആധുനിക ചെറുകഥയില്‍ ഇതിവൃത്തമാക്കുന്നത് . സവിശേഷമായ ഭാഷാശൈലിയും ആധുനിക ചെറുകഥയുടെ പ്രിത്യേകതയാണ് . പാരമ്പര്യരീതിയനുസരിച്ചുള്ള കഥാപാത്രസൃഷ്ട്ടിയും കഥയുടെ സ്വാഭാവിക വികാസവും ഇപ്പോള്‍ ഇല്ല. നിലനില്‍പ്പ്‌ സംബധിച്ചു മനുഷ്യന്‍ നേരിടുന്ന പ്രശ്നങ്ങള്‍ തന്നെയാണ് ആധുനികകഥകളുടെ പ്രമേയം.


  Thursday, August 4, 2011

  ഡോ.കെ.ആര്‍.രാമന്‍ നമ്പൂതിരി

  ത്രശുര്‍ ജില്ലയിലെ ചൂലിശ്ശേരിയില്‍ കോളങ്ങാട്ടുകര കണ്ടഞ്ചാത മനയ്ക്കല്‍ രാമന്‍ നമ്പൂതിരിയുടെയും ഉമ അന്തര്‍ജനത്തിന്റെയും മകനായി 1946-ല്‍ ജനനം. ത്രപ്പൂണിത്തുറ ആയുര്‍വ്വേദ കോളേജില്‍ നിന്നും ബിരുദമെടുത്തു. വിഷവൈദ്യത്തില്‍ ത്രശുര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ പ്രത്യേക പഠനം നടത്തിയിട്ടുണ്ട്. മലപ്പുറത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്നു.
  ആനുകാലികങ്ങളില്‍ വൈദ്യശാസ്ത്രസംബന്ധമായും മറ്റും 3500ല്‍ പരം ലേഖനങ്ങളെഴുതിയിട്ടുണ്ട്. കൂടതെ വിജ്ഞാനകോശങ്ങള്‍ക്ക് കുറിപ്പുകള്‍, ഗ്രന്ഥങ്ങള്‍ക്ക് അവതാരികകള്‍, പഠനങ്ങള്‍, വ്യഖ്യാനങ്ങള്‍ തുടങ്ങിയവ എഴുതുയിട്ടുണ്ട്. 20ല്‍ അതികം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട് .
  പ്രധാന  ഗ്രന്ഥങ്ങള്‍
  • രക്തസമ്മര്‍ദവും ആയുര്‍വ്വേദവും
  • ഔഷധീനാം അധിപതിഃ
  • മന്ദബുദ്ധികളെക്കുറിച്ച് അറിയുക
  • ഔഷധനിര്‍മ്മാണരഹസ്യം
  • 1501 ഒറ്റമൂലികള്‍
  • വിഷവൈദ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
  • സ്ത്രിപുരുക്ഷന്മാര്‍ അറിയാന്‍
  • അത്ഭുത ഔഷധച്ചെടികള്‍
  • മര്‍മ്മചികിത്സയും ന്യൂറോളജിയും
  • പ്രമേഹം വരാതിരിക്കാന്‍ നിയന്ത്രിക്കാന്‍
   


  Twitter Delicious Facebook Digg Favorites More

   
  back to top